കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് ഗ്രാമീണ ടൂറിസം പ്രോത്സാഹന സെമിനാര്‍ സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സി. കെ. കാസിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അലക്സ് തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ റിയാന സുബൈര്‍, വിന്‍സന്റ് വടക്കേമുറിയില്‍, മിനി സണ്ണി, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ഹോം സ്റ്റേ ടൂറിസം ഡയറക്ടര്‍ ജിഷ ബാലകൃഷ്ണന് നമ്പ്യാര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. ജിജി, പഞ്ചായത്ത് അംഗം ബേബി വളയത്തില്‍, റിവര്‍ ഫെസ്റ്റിവല്‍ കോഓർഡിനേറ്റര്‍മാരായ ബിനിറ്റോ ചാക്കോ, പോള്‍സണ്‍ അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ഉത്തരവാദിത്വ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം സാധ്യതകള്‍, ഹോംസ്റ്റേ ഫാം ടൂറിസം സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു.